തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരവും ഗവര്‍ണറുടെ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ചയാകും. മൂന്ന് ദിവസത്തെ യോഗം വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയിലാണ് നടക്കുന്നത്.
ദേശീയ – അന്തര്‍ദേശീയ വിഷയങ്ങളാണ് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്, എക്‌സാലോജിക്കുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ അടക്കം പരിഗണിക്കാന്‍ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട. സഖ്യ ചര്‍ച്ചകളും സീറ്റ് ധാരണകളും ദേശീയ-സംസ്ഥാന തലങ്ങളില്‍ എടുക്കേണ്ട നയസമീപനങ്ങളും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് കൂടിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.
ഇന്‍ഡ്യ മുന്നണിയിലെ അനിശ്ചിതത്വങ്ങളും ചര്‍ച്ചക്ക് വരും. ബീഹാറില്‍ നിതീഷ് കുമാറിന്റെ നീക്കങ്ങളും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സി.പി.എമ്മിനൊപ്പം സഹകരിക്കാനില്ലെന്ന മമത ബാനര്‍ജിയുടെ നിലപാടും ചര്‍ച്ചയാകും.#cpim