സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി പി ഐ എം ദേശിയ ജനറൽ സെക്രട്ടറി എം എ ബേബി. സ്ത്രീസമത്വത്തെ കുറിച്ച് വ്യക്തമായ നിലപാട് പാർട്ടിക്കുണ്ടെന്നിരിക്കെ അത് നടപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും യുവാക്കളുടെ അഭിരുചി തിരിച്ചരിയാനും വേണ്ട രീതിയിൽ പ്രവർത്തിക്കാനും പാർട്ടിക്ക് സാധിക്കണമെന്നും ബേബി അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ആയ ശേഷം കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ പൊതു സമ്മേളനത്തിലാണ് എം എ ബേബി ഇക്കാര്യങ്ങൾ പറഞ്ഞത്. മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു,

പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്. സ്ത്രീ തുല്യതയെപ്പറ്റി സംസാരിക്കുമ്പോഴും അത് നടപ്പാക്കാനുളള കരുതല്‍ നമുക്കുണ്ടാകുന്നില്ല. യുവാക്കളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് എല്ലാ തലങ്ങളിലേക്കും അവരെ ഉയര്‍ത്തിക്കൊണ്ടുവരണം’, എന്നാണ് ജനറൽ സെക്രട്ടറി പ്രസംഗത്തിൽ പറഞ്ഞത്. സി പി ഐ എം കേന്ദ്രകമ്മിറ്റിയില്‍ 17 ശതമാനമായിരുന്നു വനിതാപ്രാതിനിധ്യം. അത് വര്‍ധിപ്പിക്കുന്നത് കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നത് 20 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു.