സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തിന്റെ മണ്ണിൽ പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ഇന്നലെ വൈകിട്ട് സ്വാഗത സംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാകയുയർത്തി. പ്രതിനിധി സമ്മേളനം ഇന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി കോർഡിനേറ്ററായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൻ്റെ പ്രധാന ലക്ഷ്യം മൂന്നാം എൽഡിഎഫ് സർക്കാർ എന്നത് തന്നെയാണ്. പാർട്ടി പിന്തുടർന്ന് പോരുന്ന നിയമങ്ങളും ക്രമങ്ങളും ഇതിനായി മാറ്റുമോ എന്നതും ആളുകൾ ഉറ്റു നോക്കുകയാണ്.

ഞായറാഴ്ച ആശ്രാമം മൈതാനത്ത് വച്ച് നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാനസമ്മേളനം സമാപിക്കും.