പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ട് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: പൊ​ലീ​സി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​വി​മ​ർ​ശ​നം ഉന്നയിച്ച് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജയരാജ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം. ​വി​ജി​ൻ എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്. ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ന​ഴ്സു​മാ​ർ ന​ട​ത്തി​യ ​മാ​ർ​ച്ചി​ൽ എം. ​വി​ജി​ൻ എം.​എ​ൽ.​എ​യും ടൗ​ൺ എ​സ്.​ഐ​യും ത​മ്മി​ലു​ണ്ടാ​യ വാ​ഗ്വാ​ദ​മാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്റെ പൊ​ലീ​സ് വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണം. ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​ന​ൽ​കി​യ​ത് പൊ​ലീ​സി​ന്റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ. സി.​പി.​എം മാ​ടാ​യി ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​മ​ർ​ശ​ന യോഗ​ത്തി​ലാ​യി​രു​ന്നു എം.​വി. ജ​യ​രാ​ജ​ന്റെ പ​രാ​മ​ർ​ശം.

ഈ ​സം​ഭ​വ​ത്തെ​ച്ചൊ​ല്ലി പ​ഴ​യ​ങ്ങാ​ടി എ​സ്.​ഐ​ക്കെ​തി​രെ സി.​പി.​എം മാ​ടാ​യി ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വി​നോ​ദും അ​തി​രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ച്ച ന​വ​കേ​ര​ള സ​ദ​സ്സി​നു​നേ​​രെ ആ​ദ്യം പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത് ക​ല്യാ​ശ്ശേ​രി​യി​ലാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​രെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ചെ​ടി​ച്ച​ട്ടി​ക​ളും ഹെ​ൽ​മ​റ്റു​മു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​തും പി​ണ​റാ​യി ഇ​തി​നെ ‘ജീ​വ​ൻ​ര​ക്ഷ പ്ര​വ​ർ​ത്ത​ന’​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ളം ന​വ​കേ​ര​ള സ​ദ​സ്സി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ഷേ​ധ​വും സം​ഘ​ർ​ഷവും അ​ര​ങ്ങേ​റി​യ​ത്.

ക​ണ്ണൂ​രി​ൽ വ്യാ​ഴാ​ഴ്ച ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ മാ​ർ​ച്ച് ത​ട​യാ​ൻ പൊ​ലീ​സു​കാ​രി​ല്ലാ​ത്ത​തി​നാ​ൽ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലേ​ക്ക് ക​ട​ന്ന​താ​ണ് പൊ​ലീ​സും എം.​എ​ൽ.​എ​യും ത​മ്മി​ൽ ഉ​ര​സാ​ൻ കാ​ര​ണ​മാ​യ​ത്. ഉ​ദ്ഘാ​ട​ക​നാ​യെ​ത്തി​യ എം. ​വി​ജി​ൻ എം.​എ​ൽ.​എ​യോ​ട് വൈ​കി​യെ​ത്തി​യ എ​സ്.​ഐ കേ​സെ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്. ‘ത​ന്നോ​ട് സു​രേ​ഷ് ഗോ​പി ക​ളി​ക്കാ​ൻ വ​രേ​ണ്ടെ​ന്ന്’ ക​യ​ർ​ക്കു​ന്ന വി​ജി​ന്റെ വി​ഡി​യോ വൈ​റ​ലാ​യി. എ​സ്.​ഐ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് വി​ജി​ൻ ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...