കാറിൽ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ കെ.​എസ്. ഷാ​റോ​ൺ (28), ചെ​റു​വ​ത്തൂ​ർ പാ​ടി കാ​ലി​ലെ പി.​എ​സ്. ഷു​റൈ​ഫ് (28), ചെ​റു​വ​ത്തൂ​ർ കൈ​ത​ക്കാ​ടി​ലെ ടി.​സി. സി​റാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഹോ​സ് ദു​ർ​ഗ് ക​ട​പ്പു​റം മീ​നാ​പ്പീ​സി​ൽ നി​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ളെ അറ​സ്റ്റ് ചെ​യ്ത​ത് 7.3 1 0 ഗ്രാം ​എം.​ഡി.​എം.എ കാ​റി​ൽനി​ന്ന് പി​ടി​കൂ​ടി. മീ​നാ​പ്പീ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു കാ​ർ.

ഇ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം സം​ശ​യ​ത്തെ തു​ട​ർ​ന്ന് കാ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രും പു​റ​ത്തേ​ക്കി​റ​ങ്ങി. പൊ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു വ​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നെ മൂ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തുടർന്ന് കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഡിവൈ.​എ​സ്.​പി എം.​പി. വി​നോ​ദ്, എ​സ്.​ഐ മാ​രാ​യ അ​ബൂ​ബ​ക്ക​ർ ക​ല്ലാ​യി, പി.​വി. അ​ഖി​ൽ, കെ.​ടി. ഹരി​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജീ​നീ​ഷ്, സ​ജീ​ഷ്, ഷൈ​ജു, അ​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണ്.

വി​ൽ​പ​ന​ക്ക് കൊ​ണ്ടുവ​ന്ന മ​യ​ക്കുമ​രു​ന്നാ​ണ് ഇ​തെ​ന്നാ​ണ് സൂ​ച​ന. ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും മ​യ​ക്കുമ​രു​ന്ന് ഇ​ട​പാ​ട് സ​ജീ​വ​മാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ത്തൂ​രി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നുമാ​യി കൊ​ട്ടി​ല​ങ്ങാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടു​ക​യും ഒ​രാ​ൾ ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...