സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് സഹപ്രവർത്തകരെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം ജവാൻ ജീവനൊടുക്കി. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെൽ കമ്പിൽ ഇന്നലെ രാത്രി എട്ടു മണിയോടെയായിഒരുന്നു സംഭവം. എട്ടു പേർക്ക് പരിക്കേറ്റു. ഹവിൽദാർ സഞ്ജയ് കുമാർ ആണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യക്തിപരമായ കാരണങ്ങളാണ് ഇങ്ങനെയൊരു അക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. സഞ്ജയ് കുമാർ തന്റെ സഹപ്രവർത്തകരായ ഒരു കോൺസ്റ്റബിളിനെയും സബ് ഇൻസ്പെക്ടറെയും വെടി വെച്ച ശേഷം സ്വയം വെടി വെച്ച് ജീവനൊടുക്കുകയായിരുന്നു. വെടിയേറ്റ ഇരുവരും തൽക്ഷണം തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.