ഭർതൃമാതാവിനെ പരിചരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തം: മനുസ്മൃതി ഉദ്ധരിച്ച് ഹൈകോടതി

റാ​ഞ്ചി: ഭ​ർ​തൃ​മാ​താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​ശ്ശി​യെ​യും പ​രി​ച​രി​ക്കേ​ണ്ട​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​പ്ര​കാ​രം സ്ത്രീ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മ​നു​സ്മൃ​തി ഉ​ദ്ധ​രി​ച്ച് ഝാ​ർ​ഖ​ണ്ഡ് ഹൈ​കോ​ട​തി.

മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഭ​ർ​തൃ​വീ​ട്ടി​ൽ ​നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​ൻ ഭ​ർ​ത്താ​വി​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ പാ​ടി​ല്ലെ​ന്നും കു​ടും​ബ ത​ർ​ക്കം സം​ബ​ന്ധി​ച്ച കേ​സി​ൽ ജ​സ്റ്റി​സ് സു​ഭാ​ഷ് ച​ന്ദ് വി​ധി​ച്ചു. ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ വി​സ​മ്മ​തി​ച്ച സ്ത്രീ​ക്ക് 30,000 രൂ​പ​യും മ​ക​ന് 15,000 രൂ​പ​യും ജീ​വ​നാം​ശം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച കു​ടും​ബ​കോ​ട​തി വി​ധി​ക്കെ​തി​രെ ഭ​ർ​ത്താ​വ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 51എ ​അ​നു​ച്ഛേ​ദ​വും യ​ജു​ർ​വേ​ദ​വും മ​നു​സ്മൃ​തി​യും ഉ​ദ്ധ​രി​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് വി​ല ക​ൽ​പി​ക്കേ​ണ്ട​ത് പൗ​ര​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഇ​ന്ത്യ​ൻ സം​സ്കാ​ര​മ​നു​സ​രി​ച്ച് വ​യോ​ധി​ക​രാ​യ ഭ​ർ​തൃ​മാ​താ​വി​നെ​യും അ​വ​രു​ടെ മാ​താ​വി​നെ​യും പ​രി​ച​രി​ക്കേ​ണ്ട​ത് വി​വാ​ഹ​ശേ​ഷം ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ്. ‘സ്ത്രീ​ക​ൾ അ​സ​ന്തു​ഷ്ട​രാ​യി തു​ട​രു​ന്ന കു​ടും​ബം ന​ശി​പ്പി​ക്ക​പ്പെ​ടും. സ്ത്രീ​ക​ൾ എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന കു​ടും​ബം അ​ഭി​വൃ​ദ്ധി പ്രാ​പി​ക്കും’​എ​ന്നാ​ണ് മ​നു​സ്മൃ​തി​യി​ലു​ള്ള​ത് -കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മ​ർ​ദി​ക്കു​ന്നു​വെ​ന്ന​താ​ണ് വീ​ട്ടി​ൽ​നി​ന്ന് മാ​റി​ത്താ​മ​സി​ക്കാ​നു​ള്ള കാ​ര​ണ​മാ​യി സ്ത്രീ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ന്നാ​ൽ, മാ​താ​വി​നെ​യും മു​ത്ത​ശ്ശി​യെ​യും ഉ​പേ​ക്ഷി​ച്ച് മാ​റി​ത്താ​മ​സി​ക്കാ​ൻ ഭാ​ര്യ നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും ത​ന്റെ അ​നു​വാ​ദ​മി​ല്ലാ​തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യെ​ന്നു​മാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്റെ വാ​ദം.

മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ​യാ​ണ് ഭാ​ര്യ​യു​ടെ ആ​വ​ശ്യ​മെ​ന്ന് വി​ല​യി​രു​ത്തി​യ കോ​ട​തി ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന കു​ടും​ബ​കോ​ട​തി വി​ധി റ​ദ്ദാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന്റെ ജീ​വ​നാം​ശം 25,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.#manusmriti

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...