ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ പൊലീസ് എത്തി. ഡൽഹിയിലെ വസതിയിലാണ് ക്രൈം ബ്രാഞ്ച് സംഘം എത്തിയത്. കോഴ നൽകി എഎപി നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കോസിലാണ് അന്വേഷണം. 25കോടി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. തെളിവുകൾ തേടിയാണ് ക്രൈം ബ്രാഞ്ച് സംഘം അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ എത്തിയത്.