പൊല്ലാതവൻ, ആടുകളം, അസുരൻ, വടചെന്നൈ എന്നിങ്ങനെ നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത കോംബോ ആണ് ധനുഷ്-വെട്രിമാരൻ. സിനിമാസ്വാദകരെ ആവേശത്തിലാക്കികൊണ്ട് ഇരുവരും പുതിയ ഒരു സിനിമക്കായി കൈകോർക്കുന്നു. ആർ എസ് ഇന്ഫോടെയ്ന്മെന്റ്സ് എന്ന നിർമ്മാണ കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ അറിയിക്കുമെന്നും അവർ പറഞ്ഞു.
വിടുതലൈ 2 എന്ന സൂപ്പർഹിറ്റ് സിനിമ വെട്രിമാരന്റെ ഏഴാം ചിത്രമാണ്. വെട്രിമാരൻ സംവിധായകനാവുന്ന ഒൻപതാം ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷും വെട്രിമാരനും ഒന്നിച്ച മിക്ക ചിത്രങ്ങളും അവാർഡുകൾ വാരിക്കൂട്ടിയിരുന്നു. ആടുകളം എന്ന സിനിമയിലൂടെയാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആദ്യ തവണ ലഭിച്ചത്.അവസാനമായി ധനുഷ്-വെട്രിമാരൻ ടീം ഒന്നിച്ച അസുരനിലൂടെയും നടന് ദേശീയ പുരസ്‌കാരം വീണ്ടും ലഭിച്ചിരുന്നു.