തിരുവനന്തപുരം: വെള്ളായണി കായലില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ ജില്ലാ കലക്ടറോട് അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി. മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്.
വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥികളായ മുകുന്ദനുണ്ണി(19), ഫെര്ഡിനാന്(19), ലിബിനോണ്‍(20) എന്നിവരാണ് ഇന്നലെ മുങ്ങിമരിച്ചത്. കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. വിഴിഞ്ഞം, വെട്ടുകാട് സ്വദേശികളാണിവര്‍.
നാലുപേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് വെള്ളായണി കായലില്‍ കുളിക്കാനെത്തിയത്. കായലിലെ വെച്ചാമൂല എന്ന പ്രദേശത്തായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കരയ്ക്ക് നിന്ന വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നതും ഒഴുക്കില്‍പ്പെട്ടവരെ കരയ്ക്ക് കയറ്റുന്നതും. എന്നാല്‍, കരയ്ക്കെത്തിച്ചപ്പോഴേക്കും മൂവരും മരിച്ചിരുന്നു.#vellayani