ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻവാങ്ങി സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. അലക്സാണ്ടർ സ്വറേവിനെതിരേയുള്ള സെമിയിൽ ആദ്യ സെറ്റിൽ പിന്നിൽ പോയശേഷമാണ് അപ്രതീക്ഷിത പിൻവാങ്ങൽ. ഇതോടെ അലക്സാണ്ടർ സ്വറേവ് നേരിട്ട് ഫൈനലിൽ പ്രവേശിച്ചു.
കളംവിട്ട ജോക്കോവിച്ചിനെ കാണികൾ കൈയ്യടിച്ചും കൂവിവിളിച്ചുമാണ് എതിരേറ്റത്. കൂവിയവർക്ക് നേരേ ഇരുകൈകളും ഉയർത്തി ‘thumbs up’ കാട്ടി. തൻ്റെ കാലിലെ പരിക്ക് കൂടുതൽ മോശമായതാണ് പിൻവാങ്ങാൻ കാരണമെന്നാണ് മത്സരശേഷം ജോക്കോവിച്ച് പറഞ്ഞത്. ക്വാർട്ടറിൽ കാർലോസ് അൽകാരസിനെതിരെയുള്ള മത്സരത്തിലാണ് പരിക്ക് മോശമായത്. ഒന്നാം സെറ്റ് ജയിച്ചുരുന്നെങ്കിൽ പോലും കഠിനമായ മത്സരമാകും എന്ന് എനിക്കറിയാമായിരുന്നു എന്നും ജോക്കോവിച്ച് പറഞ്ഞു. രണ്ടാം തവണയാണ് ജോക്കോവിച്ച് ഒരു ടൂർണമെന്റിൽ നിന്നും പിൻവാങ്ങുന്നത്. കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിന് മുൻപും ജോക്കോവിച്ച് പിൻവാങ്ങിയിരുന്നു.