കർണാടക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. അധികാര കൈമാറ്റത്തിന്റെ സൂചനകൾ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പുറത്തു വിട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക എന്നും സിദ്ധരാമയ്യ പറഞ്ഞു.
2023 ലെ തെരെഞ്ഞെടുപ്പിനൊടുവിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ രണ്ടര വര്ഷം ഇരുവർക്കും മുഖ്യമന്ത്രി പദം നൽകാം എന്ന തീരുമാമാനത്തിന്മേൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. പിന്നീട് സിദ്ധരാമയ്യ ഇങ്ങനെയൊരു ചർച്ചയോ തീരുമാനമോ ഇല്ലെന്നും പ്രതികരിച്ചിരുന്നു. ഇപ്പോൾ അധികാരത്തിലേറിയിട്ട് രണ്ടര വര്ഷം ആകുമ്പോളാണ് മുഖ്യമന്ത്രി മാറ്റത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ധാരണയുണ്ടെന്നും തന്റെ അവസരത്തിൽ അക്കാര്യം നടക്കുമെന്നും ഒരു ടെലിവിഷന്‍ ചാനലിൽ ശിവകുമാര്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്കാന് നിക്കാര്യത്തിൽ അന്തിമമായിരിക്കുക എന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ ഇടപെട്ടിരുന്നു. മറ്റൊരു മന്ത്രിയായ സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്.