വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, തുറമുഖവും ബാലരാമപുരം റെയിൽവെ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡി പി ആറിന് മന്ത്രിസഭായോഗത്തിൻ്റെ അനുമതി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുൻപായി റെയിൽ പാത ഗതാഗതയോഗ്യമാക്കുക എന്നതാണ് ലക്ഷ്യം.

മന്ത്രിസഭയുടെ നാല് വർഷം പൂർത്തീകരിക്കുന്ന ആഘോഷ പരിപാടികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താനും ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലം മുതൽ ജില്ലാ, സംസ്ഥാന തലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.