മസ്കറ്റ്: അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായിയാണ് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 4.38 നാണ് ഉണ്ടായത്. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനം സലാലയിൽ നിന്ന് 279 കിലോമീറ്റർ അകലെയാണ് രേഖപ്പെടുത്തിയത്.