തൃശൂർ : കരുവന്നൂർ ബാങ്കിൽ വായ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. സിപിഐഎം പാർലമെന്റ്റി സമിതിയാണ് വായ്പകൾ അനുവദിച്ചിരുന്നത് എന്നും അമധികൃത ലോണുകൾക്കായി പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു എന്നും ആണ് ഇഡിയുടെ വെളിപ്പെടുത്തൽ. സ്വത്ത് കണ്ടുകെട്ടിയ റിപ്പോർട്ടിൽ മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
35 പേരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത് . ഒന്നാം പ്രതി സതീഷ് കുമാറിന്റെയും ഭാര്യയുടേയും പേരിയുള്ള 24 വസ്തുക്കളും സിപിഐഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ 4 അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. സതീഷ് കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി.