ലോകത്തെ വിവിധ രാജ്യങ്ങളിലെ സ്‌കില്‍ ഗ്യാപ് പഠന വിഷയമാക്കി പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു പാശ്ചാത്യ നാടുകളില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു 30 ശതമാനം വരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്റെ വര്‍ദ്ധനവ് ഉണ്ടാവാം എന്നാണ് പറയുന്നത്. പതിനായിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഈ പ്രതീക്ഷയോടെ ഓരോ വര്‍ഷവും കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരവും ജോലിയും സ്വപ്നം കണ്ടു പോവുന്നര്‍ കൂടാതെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടെ പോവുന്നരും ഇതില്‍ പെടുന്നു.
വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 2012-ല്‍ 40 ലക്ഷമായിരുന്നു, 2025-ല്‍ അത് 75 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു. പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ വായ്പ്പയുടെയും സ്‌കോളര്‍ഷിപ്പുകളുടെയും ലഭ്യത ഇന്നു വിദേശ വിദ്യാഭ്യാസം അനായാസമാക്കിയിരിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി പഠന മേഖലകളില്‍ ലഭിക്കുന്ന വൈവിധ്യവും ആഴവും വിദേശ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണ ഘടകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചു യോജിച്ച കോഴ്‌സുകള്‍ ഇന്ന് തിരഞ്ഞെടുക്കാം