ദൃശ്യ
എത്രയോ കാലം മുതലേ ഉള്ള ചോദ്യമാണ്.. ചിലപ്പോഴെല്ലാം സിവിൽ സർവീസ് ഇന്റർവ്യൂന് വരെ ചോദിച് കുഴപ്പിക്കാറുമുണ്ട് …വിച്ച് കം ഫസ്റ്റ്…??? ഹെൻ ഓർ എഗ്..???
ആ ചോദ്യത്തിനാണ് ഇപ്പോൾ ശാസ്ത്രലോകം ഉത്തരം കണ്ടെത്തിയിരിക്കുന്നത്..
ഇതിനു ഉത്തരം തരാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടുമില്ല. എന്നാൽ ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് നമ്മടെ ശാസ്ത്രജ്ഞർ വന്നിരിക്കുന്നത്. ശാസ്ത്രം ഇങ്ങനെ വളർന്നു വളർന്നു പോകുമ്പോൾ എല്ലാത്തിനും ഉള്ള ഉത്തരം കിട്ടും എന്ന് പറയുന്നത് വെറുതെയല്ല.
ഷെഫീൽഡ് ആൻഡ് വാർവിക്ക് ( Sheffield and Warwick ) യൂണിവേഴ്സിറ്റികളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. മുട്ടയുടെ തോടിന് കാരണമാകുന്ന ഒരു പ്രോട്ടീൻ കാണപ്പെടുന്നത് കോഴികളുടെ അണ്ഡാശയത്തിൽ മാത്രമാണെന്നും അതുകൊണ്ട് തന്നെ ആദ്യമുണ്ടായത് കോഴിയാണ് എന്നുമാണ് അവരുടെ കണ്ടെത്തൽ.
ഓവോക്ലെഡിഡിൻ -17 (Ovocledidin -17) എന്ന ഈ പ്രോട്ടീൻ മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ ഒരു ഉത്പ്രേരകമായി പ്രവർത്തിക്കുന്നു. മുട്ടയുടെ ഉത്പാദന പ്രക്രിയയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലഭ്യമാക്കിയാണ് ഈ കണ്ടെത്തൽ നടത്തിയത്. HECToR എന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ OC-17 സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്ന് മനസിലായി…യൂണിലാട് പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്..എന്തായാലും അവരുടെ കണ്ടത്തെൽ അഭിന്ദനം അർഹിക്കുന്നത് തന്നെ അതിൽ സംശയം ഒന്നും ഇല്ല. പക്ഷെ പറഞ്ഞിട്ട എന്താ കാര്യം നമ്മൾ മനുഷ്യരല്ലേ അത്ര പെട്ടെന്നുനും ആര് പറയണതും വിശ്വസിക്കില്ലാലോ അതിപ്പോ ഏതൊക്കെ ശാസ്ത്രജ്ഞർ തെളിവ് നിരത്തി പറഞ്ഞാലും. ഈ സ്വഭാവം നമ്മുടെയെല്ലാം കൂടപ്പിറപ്പായി പോയി. അതുകൊണ്ട് തന്നെ നിരവധി ഊഹാബോഹങ്ങളാണ് ഇതിനോടകം വന്നത്.
കോഴിയിൽ നിന്ന് അല്ലാതെ മറ്റൊരു ജീവിയിൽ നിന്നും ഉണ്ടായ മുട്ട വിരിഞ്ഞു കോഴി ഉണ്ടായി എന്നാണ് ഒരു വാദം. എന്നാൽ ആദത്തിനും ഹൗവയ്ക്കും ഒപ്പം ദൈവം പക്ഷി മൃഗാദികളെയും സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ ഭാഗമാണ് കോഴി എന്നും ശാസ്ത്രജ്ഞർ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മറ്റൊരു കൂട്ടർ പറയുന്നു.
എന്നാൽ നേച്ചർ ഇക്കോളജി ആൻഡ് ഇവൊലൂഷനിൽ മുൻപ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ട് അനുസരിച്ച് ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ തുടങ്ങി അംനിയോട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികൾക്ക് വിവിപാരിറ്റിക്ക് ഉള്ള കഴിവ് ഉണ്ടായിരുന്നു. അതായതു ചെറുപ്പമായി ജീവിക്കാനും ഭ്രൂണത്തെ നില നിർത്താനും (EER) ഇവയ്ക്ക് ഉണ്ടായിരുന്ന ഈ കഴിവ് അംനിയോട്ടുകളുടെ വർദ്ധനയ്ക്ക് ഇടയാക്കി. 29 ഓളം ജീവനുള്ള സ്പീഷീസുകളെയും 51 ഓളം ഫോസിൽ സ്പീഷീസുകളെയും പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കണ്ടെത്തൽ.
എന്തായാലും കാലങ്ങളായി തേടിനടന്ന ഒരു ചോദ്യത്തിനാണ് ഇപ്പോൾ ശാസ്ത്രീയമായി ഉത്തരം ലഭിച്ചിരിക്കുന്നത്….