തമിഴ്‌നാട്ടിൽ വീണ്ടും ബിജെപി-അണ്ണാ ഡി എം കെ ബാന്ധവം സംഭവിക്കും എന്ന സൂചനകൾ നൽകി സെക്രട്ടറി എടപ്പാടി പളനിസാമി. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അമിത് ഷായുമായി പളനിസാമി കൂടിക്കാഴ്ച നടത്തി. തെരെഞ്ഞെടുപ്പിനു മുമ്പ് തന്നെ സഖ്യം സംബന്ധിച്ച വാർത്തകൾ പുറത്തു വിടുമെന്നും പളനിസാമി മാധ്യമങ്ങളോട് പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി-അണ്ണാ ഡി എം കെ സഖ്യം ഉടലെടുക്കുന്നത്. ശേഷം 2023ൽ സംസ്ഥാന ബിജെപി നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായതോടെ സഖ്യം പൊളിയുകയും ചെയ്തു.

അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ത്രിഭാഷാ നയം മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തമിഴ്നാട് ബിജെപി നേതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ സൂഷ്മതയോടെ സംസാരിക്കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്. ആവശ്യങ്ങൾ അമിത് ഷാ അംഗീകരിച്ചു എന്നാണ് ഇവരുടെ അവകാശവാദം.