ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പുറത്താക്കാൻ സാധ്യത…എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചർച്ച തുടരുന്നു… . പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുമണിക്കൂർ നിർത്തിവെച്ചതിന് ശേഷമാണ് വീണ്ടും ചർച്ച തുടരുന്നുത് . എത്തിക്സ് കമ്മിറ്റി പാനൽ നേതാവും ബി.ജെ.പി എം.പിയുമായ വിജയ് സോങ്കർ ആണ് റിപ്പോർട്ട് സഭയിൽ വെച്ചത്. മഹുവക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എത്തിക്സ് കമ്മിറ്റി പാസാക്കിയത്.
എന്നാൽ അതേസമയം റിപ്പോർട്ട് തന്റെ കയ്യിൽ കിട്ടിയിട്ടില്ല എന്ന് മഹുവാ മൊയ്ത്ര പറഞ്ഞു… സഭയിൽ നടക്കുന്നത് വസ്ത്രാക്ഷേപമാണെന്നും ഇനി നടക്കാൻ പോകുന്നത് മാഹാഭാരത യുദ്ധമാണെന്നും മഹുവാ മൊയ്ത്ര അഭിപ്രായപ്പെട്ടു…