സ്വയം പഠിക്കാൻ ‘സ്വയം’ പദ്ധതി

ജീവിതത്തിലെ വിവിധ സാഹചര്യങ്ങളാൽ തൊഴിൽ തേടി വിവിധ നാടുകളിൽ എത്തപ്പെടുന്നവരാണ് പ്രവാസികൾ. പഠനം പൂർത്തിയാക്കി തൊഴിൽ തേടിയെത്തുന്നവരും, അല്ലാതെ ജീവിത പ്രാരാബ്ധങ്ങളിൽ പഠനം പാതിവഴിയിൽ നിർത്തി വരുന്നവരുമെല്ലാമുണ്ട്.

അതേസമയം, തൊഴിലിടങ്ങളിൽ ആവശ്യമായ കോഴ്സുകളും സർട്ടിഫിക്കറ്റുമുണ്ടെങ്കിൽ ജോലിക്കയറ്റം മോഹിക്കുന്നവർക്കും, മാറുന്ന കാലത്തിനൊത്ത് പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം സൗകര്യപ്പെടുന്ന സംവിധാനമാണ് കേന്ദ്ര സർക്കാറി​ന്റെ ‘സ്വയം’ പാഠ്യ പദ്ധതി. ലോകത്തിന്റെ ഏത് കോണിലിരുന്നും ഓൺലൈനായി പഠിക്കുന്നതിനും ചുരുങ്ങിയ ചെലവിൽ പരീക്ഷയെഴുതി ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതിനും ‘സ്വയം’ പദ്ധതി പ്രവാസികൾക്ക് ഏറെ സൗകര്യകരമായ വിദ്യാഭ്യാസ സംവിധാനമാണ്.

കോഴ്സുകളുടെ ഉന്നത നിലവാരം ഉറപ്പുവരുത്തുന്നതിനും കൃത്യമായ നിർവഹണത്തിനുമായി ഇന്ത്യയിലെ ഏറെ പ്രശസ്തമായ യു.ജി.സി, എൻ.സി.ഇ.ആർ.ടി, ഇഗ്നോ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെൻറ് ബാംഗ്ലൂർ, സി.ഇ.സി, എൻ.ഐ.ടി, ടി.ടി.ആർ, എൻ.ഐ.ഒ.എസ് , എൻ.പി.ടി.ഇ.എൽ, എ.ഐ.സി.ടി. ഇ എന്നീ ഒമ്പത് സ്ഥാപനങ്ങളെയാണ് ഏൽപിച്ചിരിക്കുന്നത്.

മാനേജ്മെൻറ് ആൻഡ് കോമേഴ്സ്, ഹെൽത്ത് സയൻസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ഹ്യൂമാനിറ്റീസ് ആൻഡ് ആർട്സ്, ഡിസൈൻ, നിയമം, മാത്‌സ് ആൻഡ് സയൻസ്, ടീച്ചർ എജുക്കേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ മുന്നൂറിലധികം കോഴ്സുകളിൽ പഠനം നടത്താം. കാലാവധി നാല് ആഴ്ച മുതൽ 24 ആഴ്ച വരെയാണ്. കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും ധാരാളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. സർട്ടിഫിക്കറ്റിനായി മിക്ക കോഴ്സുകൾക്കും ചെലവ് ആയിരം രൂപ മാത്രം.

പല കോഴ്സുകൾക്കും ഗൾഫിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. നിലവിൽ യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഉള്ളത്. കൂടുതൽ പഠിതാക്കൾ മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉണ്ടാവുന്ന മുറക്ക് പരീക്ഷാ കേന്ദ്രങ്ങൾ എല്ലാ ഗൾഫ് നാടുകളിലും ആവശ്യപ്പെടാവുന്നതാണ്. അറബിക് അടക്കമുള്ള ഭാഷാ പഠനവും ലഭ്യമാണെന്നത് ഗൾഫിലുള്ളവർക്ക് പ്രയോജനപ്പെടുത്താം.#swayam

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...