ഗോഡ്സെയെ പ്രകീർത്തിച്ച് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇന്നലെ എൻഐടി രജിസ്ട്രാർ കുന്നമംഗലം പൊലീസിന് കൈമാറിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിൻ്റെ ആധികാരികത, ഇത്തരമൊരു കമൻറ് ഇടാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനാണ് അധ്യാപികയ വിളിച്ച് വരുത്തുക. ഇവർക്കൊപ്പം കമൻ്റുകൾ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉൾപ്പെടെ ഐ പി അഡ്രസ് കണ്ടെത്താൻ സൈബർ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവൻ അവധിയിൽ ആണെന്നാണ് എൻ ഐ ടി അധികൃതർ നൽകുന്ന വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...