കള്ളക്കേസിന് പിന്നിൽ ഭാര്യ; മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നരവർഷം ജയിലിൽ, ഒടുവിൽ വെറുതെവിട്ട് കോടതി

ദെഹ്‌റാദൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി. ഒരുമാസത്തോളം താന്‍ സഹോദരന്റെ വീട്ടിലായിരുന്നു. കുട്ടികള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് മൂത്തമകളെ ഭര്‍ത്താവ് പലതവണ പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. വ്യാജ പോക്‌സോ കേസില്‍ ഒന്നരവര്‍ഷത്തോളമാണ് 43-കാരന്‍ ജയില്‍വാസം അനുഭവിച്ചത്. സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...