മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ജനുവരി 15 നാണ് ഹരികുമാറിനെ മുഖത്തും തലയിലും പരിക്കുകളുമായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ അറിയിച്ചത്. മകൻ ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം പോലീസ് തുടർനടപടികളുമായി മുന്നോട് പോകും.