തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്. ഇയാളുടെ സിനിമകളിൽ മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു. ഇയാൾ മദ്യപാനിയും ഇസ്ലാം വിരുദ്ധനുമാണ്. ഇപ്പോൾ കാട്ടുന്നതെല്ലാം മുസ്ലിം പ്രീണനമാണ്. ഇഫ്താർ വിരുന്നിൽ മദ്യപാനികളെയും ചൂതാട്ടക്കാരെയും പങ്കെടുപ്പിച്ചു. ഇങ്ങനെയുള്ളവരെ മത പരിപാടികളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും അകറ്റി നിർത്തണം എന്ന് അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.

തന്റെ ബീസ്റ് എന്ന സിനിമയിൽ മുസ്ലിങ്ങളെ രാക്ഷസന്മാരായും പിശാചുക്കളായും കാണിക്കുന്നു. മുസ്ലിം വികാരം ഉപയോഗപ്പെടുത്തി തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ മാത്രം മുസ്ലിം പ്രീണനം നടത്തുകയാണിയാൾ എന്നെല്ലാമാണ് ഷഹാബുദീന്‍ റസ്‌വിയുടെ വാദം. മുസ്ലിം ചടങ്ങുകളിൽ നിന്നും വിജയ്‌യെ വിലക്കണമെന്നും അയാൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കരുതെന്നും റസ്‌വി കൂട്ടിച്ചേർത്തു.