ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയന്ഒന്നാം സ്ഥാനം … യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനവും, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് മൂന്നാം സ്ഥാനവും നേടി. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് നാലാമത്.
ടെയ്‌ലർ സ്വിഫ്റ്റാണ് ചരിത്രം സൃഷ്ടിച്ചുകൊണ്ട് അഞ്ചാം സ്ഥാനം നേടിയത്. ആദ്യ അഞ്ചിൽ ഇടം നേടുന്ന വിനോദരംഗത്തെ ആദ്യത്തെ വനിതയാണ് ടെയ്‍ലർ. 2022-ൽ 79-ാം സ്ഥാനത്തായിരുന്നു ലോകപ്രശസ്ത പോപ് ഗായിക. വൻ വിജയമായ ഇറാസ് ടൂറിന് ശേഷം ടെയ്‍ലറിന്റെ ആസ്തി 1.1 ബില്യൺ ഡോളറിലെത്തിയിരുന്നു. 2023-ൽ മീഡിയ & എന്റർടൈൻമെന്റ് മേഖലയിലെ ഏറ്റവും ശക്തയായ വനിതയായാണ് ടെയ്‌ലർ തിരഞ്ഞെടുക്കപ്പെട്ടത്.