തെൽ അവീവ്: ഹമാസിന്റെ തുരങ്കങ്ങളിലേക്ക് ഇസ്രായേൽ സൈന്യത്തെ അയക്കരുതെന്ന് ഹമാസ് വിട്ടയച്ച ബന്ധികളുടെ നിർദേശം… വിട്ടയക്കപ്പെട്ട 100ലേറെ ബന്ദികളുമായി ശനിയാഴ്ച ഇസ്രായേൽ അധികൃതർ ചർച്ച നടത്തിയിരുന്നു.
ടൈംസ് ഓഫ് ഇസ്രായേൽ ഉൾപ്പെടെ ഇസ്രായേലി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ അവർ കടന്നുപോയ വഴി അധികൃതർ ചോദിച്ചറിഞ്ഞു. പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്, യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്സ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ‘ഒരു ഘട്ടത്തിൽ കെട്ടിടങ്ങളിലായിരുന്നു ഞങ്ങൾ. ചുറ്റും ബോംബ് പതിക്കുന്ന ശബ്ദം കേൾക്കാമായിരുന്നെന്നും ബന്ദികൾ പറഞ്ഞു. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന നിലയിലായിരുന്നു. ഭീതിയിലാണ് ഓരോ നിമിഷവും തള്ളിനീക്കിയിരുന്നത്.