ജി സുധാകരൻ എഴുതിയ ‘യുവതയിലെ കുന്തവും കൊടച്ചക്രവും’ എന്ന കവിത അനേകം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി രചയിതാവ് തന്നെ രംഗത്തെത്തി. കവിത എസ് എഫ് ഐക്ക് എതിരെ അല്ലെന്നും എസ് എഫ് ഐയെ മലിനമാക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. എസ എഫ് ഐയുടെ നയത്തെയും ആശയത്തെയും തകർക്കാനും മലിനപ്പെടുത്താനും ശ്രമിക്കുന്നവർ ആ പ്രസ്ഥാനത്തിൽ കടന്നുകൂടി എന്നാണ് സുധാകരന്റെ വിമർശനം.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന് എന്ന് തെറ്റുകൂടാതെ വായിക്കാൻ ക്ഷമ കാണിക്കാത്തവരാണ് ഇന്ന് എസ് എഫ് ഐയുടെ കൂടെ ഉള്ളത്. കള്ളത്തരങ്ങൾ കാണിക്കുന്നവരും ഇന്ന് കൊടിപിടിച്ചു നടക്കുന്നു. തന്റെ സഹോദരനായ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ കൂടെ അദ്ദേഹം കവിതയിൽ പ്രതിപാദിക്കുന്നു. മന്ത്രിയായ സജി ചെറിയനെതിരെയുള്ള പരിഹാസവും കവിതയിലുണ്ട്.