ഗസ്സയിൽ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടും -യുനിസെഫ്

ഗസ്സ: ഗസ്സയിലെ കുട്ടികൾ വരുന്ന ആഴ്ചകളിൽ ജീവൻ പോലും അപകടത്തിലായേക്കാവുന്ന വിധത്തിൽ പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് മുന്നറിയിപ്പ്. ഗസ്സയി​ലേക്ക് ഉടൻ ഭക്ഷ്യവിതരണം നടത്തണമെന്നും യു.എൻ ഏജൻസി ആവശ്യപ്പെട്ടു.
അഞ്ച് വയസിന് താഴെയുള്ള ഗസ്സയിലെ 10,000ത്തോളം വരുന്ന കുട്ടികൾ ജീവന് പോലും ഭീഷണിയായേക്കാവുന്ന പോഷകാഹാര കുറവ് നേരിടുമെന്ന് യുനിസെഫ് അറിയിക്കുന്നു.
ഗസ്സയിലെ 1,55,000ഓളം വരുന്ന ഗർഭിണികളായ സ്ത്രീകളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും ആരോഗ്യത്തിലും യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗസ്സ മുനമ്പിലെ 135,000 കുട്ടികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്ക നിലനിൽക്കുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
മാനുഷികമായ വെടിനിർത്തൽ ഉടൻ ഗസ്സയിൽ നടപ്പിലാക്കണം. ദീർഘമായ വെടിനിർത്തലാണ് വേണ്ടത്. ഈ സമയത്ത് ഗസ്സ മുനമ്പിലെ തകർന്നുപോയ അടിയന്തരസേവനങ്ങൾ പുനഃസ്ഥാപിക്കണം. ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഗസ്സയിൽ പുനഃസ്ഥാപിക്കണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.

Read More:- ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...