താഴത്തില്ലെടാ….. സ്വർണവിലയിൽ ഇന്നും കുതിപ്പ്.

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനവുണ്ടായി. പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2900 ഡോളറിന് മുകളിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന്റെ നിരക്കിൽ ഉണ്ടായത്. ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള നിയമങ്ങളും അറിയിപ്പുകള്‍ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സില്‍ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോള്‍ നിഫ്റ്റി 23,000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

BJPയുടെ വമ്പൻ ഓഫറിൽ ശശി തരൂർ “കൈ”വിടുമോ?

പാർട്ടി നേതൃത്വത്തിന് മുന്നിൽ വെല്ലുവിളിയുമായി എത്തിയ ശശി തരൂർ കൈ വിടുമോ...

വിദ്വെഷ പരാമർശം: പി സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ചാനൽ ചർച്ചയിൽ മത വിദ്വെഷ പരാമർശം നടത്തിയ കേസിൽ മുൻ എം...

ആശാ വർക്കർമാരുടെ സമരം ന്യായം, സർക്കാർ ഇടപെടണം: ആനി രാജ

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഒത്തുതീർപ്പിലേക്ക് നയിക്കണമെന്നും മുതിർന്ന സി...

കൗതുകം സൃഷ്ടിച്ച് ‘പടക്കളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ...