”രാജ്ഭവൻ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫിസാക്കാൻ ഗവർണറുടെ ശ്രമം”

തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.

സ്വന്തം പ്രഖ്യാപനങ്ങളിൽ ബി.ജെ.പി രാഷ്‌ട്രീയത്തിന്റെ വക്താവാകാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ന്യായീകരിക്കുന്നു. ഇൻഡ്യ സഖ്യം ബി.ജെ.പി വാഴ്ചയ്ക്കെതിരായുള്ള രാഷ്‌ട്രീയ നീക്കങ്ങൾക്ക് എല്ലാവരെയും കൂട്ടിയിണക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുമായി ചങ്ങാത്തം പിടിക്കാൻ ശ്രമിക്കുന്നു. ആ ബി.ജെ.പി രാഷ്ട്രീയത്തിന്റെ വക്താവാകാന്‍ ശ്രമിക്കുന്ന ഗവർണർക്കുവേണ്ടി അവര്‍ വക്കാലത്തു പറയുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെ കളിപ്പാട്ടമാക്കിക്കൊണ്ട് ആര്‍.എസ്.എസുകാരെ അതിലേക്ക് ഓളിച്ചുകടത്താന്‍ ശ്രമിക്കുന്നത് സര്‍വകലാശാലയുടെ മഹത്വത്തെ അപായപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗാന്ധിയുടെ ഘാതകരായ ബി.ജെ.പിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ് ഗാന്ധിമൂല്യങ്ങളും നെഹ്റു മൂല്യങ്ങളും അടിയറ വെക്കുകയാണ്. ഗാന്ധിയുടെ മൂല്യങ്ങൾ മറന്നാൽ കേരളത്തിൽ കോൺഗ്രസിന്റെ പൊടിപോലും ബാക്കിയുണ്ടാകില്ല. കമ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. ഗാന്ധിയുടെ മൂല്യങ്ങളെ രക്ഷിക്കാന്‍ ബി.ജെ.പി- കോൺഗ്രസ് അവിശുദ്ധ ബന്ധം തകർക്കാനുള്ള സമരത്തിൽ സി.പി.ഐ ആശയപരമായും രാഷ്ട്രീയമായി പോരാടും. പ്രതിപക്ഷത്തെ മുഴുവന്‍ നിശബ്ദമാക്കിക്കൊണ്ട് മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെ ജനം തിരിച്ചറിയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...