ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ച​ട്ടം കർശനമാക്കു​ന്നു

ചൂ​ർ​ണി​ക്ക​ര: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​ക്കു​ന്നു. 2023 ഡി​സം​ബ​ർ എ​ട്ടി​ന് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡി​ന​ൻ​സി​ന്റെ അടിസ്ഥാനത്തി​ലാ​ണ് ന​ട​പ​ടി. ഹ​രി​ത​ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ്​ തീരുമാനം.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 100 പേ​രി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ (വി​വാ​ഹ​ങ്ങ​ൾ, യോ​ഗ​ങ്ങ​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ, ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ, മ​ത​പ​ര​മാ​യ പ​രി​പാ​ടി​ക​ൾ) വി​വ​ര​ങ്ങ​ൾ മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സം മു​ൻ​പ് പ​ഞ്ചാ​യ​ത്തി​ൽ രേ​ഖ മൂ​ലം അ​റി​യി​ക്കേ​ണ്ട​താ​ണ്.

ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ, പേ​പ്പ​ർ പ്ലേ​റ്റ്, പേ​പ്പ​ർ ഗ്ലാ​സ് പേ​പ്പ​ർ വാ​ഴ​യി​ല, പ്ലാ​സ്റ്റി​ക് കി​റ്റു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, ഓ​ട​ക​ൾ എ​ന്നി​വ​യി​ലേ​ക്കോ, തെ​രു​വി​ലേ​ക്കോ ഖ​ര, ദ്ര​വ്യ, ജൈ​വ, അ​ജൈ​വ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് വൃ​ത്തി​കേ​ടാ​ക്കാ​ൻ പാ​ടി​ല്ല. മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ക​യോ ഒ​ഴു​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​രു​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ​യു​ൾ​പ്പെ​ടെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അറിയി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വി​ൽ​ക്കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. ഹോ​ട്ട​ലു​ക​ൾ, കാ​റ്റ​റി​ങ് സ​ർ​വീ​സു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഫ്ലാ​റ്റു​ക​ൾ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​ക​ണം. അ​ജൈ​വ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഹ​രി​ത​ക​ർ​മ്മ​സേ​ന​ക്ക്​ യൂ​സ​ർ​ഫീ ന​ൽ​കി കൈ​മാ​റ​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ​ഞ്ചാ​യ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഇ​തി​നാ​യി അ​സി. സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, വി.​ഇ.​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ൻ​ഫോ​ഴ്സ്മെൻറ് ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ട്ടു​ണ്ട്.

എ​ല്ലാ വീ​ടു​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത ക​ർ​മ്മ​സേ​ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് യൂ​സ​ർ​ഫീ ന​ൽ​കി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം. 90 ദി​വ​സ​ത്തി​ല​ധി​കം വീ​ഴ്ച വ​രു​ത്തി​യാ​ൽ പ്ര​തി​മാ​സം യൂ​സ​ർ ഫീ​യു​ടെ 50 ശ​ത​മാ​നം പി​ഴ​യോ​ടു​കൂ​ടി ഈ​ടാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള ഏ​തൊ​രു സേ​വ​ന​വും ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ യൂ​സ​ർ​ഫി അ​ട​ച്ച കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...