ഗുരുഗ്രാം: ഭർത്താവിന്റെ ബന്ധുക്കളെ കേസിൽ കുടുക്കാൻ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി ഭർത്താവിന്റെ ബന്ധുക്കളെ കേസിൽ കുടുക്കാൻ ശ്രമം . ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഭർത്താവിന്റെ സഹോദരനേയും ബന്ധുവിനേയും കേസിൽ കുടുക്കുന്നതിനായി മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് 30 വയസുകാരിയായ യുവതിക്കെതിരായ ആരോപണം. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വരുത്താനായിരുന്നു ഇവരുടെ ശ്രമം.
അതേസമയം, യുവതിക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഇതിന് ശേഷം കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്നും പൊലീസ് അറിയിച്ചു.