ഡൽഹിയിൽ ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇസ്രയേൽ എംബസിക്കും ഡൽഹിയിലെ ജൂത ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും സുരക്ഷ വർധിപ്പിച്ചു. അതേ സമയം ഭീകരത ഉന്മൂലനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.. യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന്, ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.. പലസ്ഥൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട് എന്നും ഹമാസ് നടത്തിയ ഭീകരാക്രമണം തന്നെയാണ് എന്നും വിദേശകാര്യമന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു..