തിരുവനന്തപുരം: തിരുവനതപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര് ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. പത്ജിനേറ്റ വയസുകാരനായ ധനുഷ് ആണ് പിടിയിലായത്. സംഘത്തില്‍ ധനുഷ് ഒഴികെയുള്ള മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.