ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടി എടുക്കാൻ ശുപാർശ

മലയാള സിനിമയിൽ സ്ത്രീകൾ അതിക്രൂരമായ ലൈംഗിക ചൂഷണത്തിന്റെയും വിവേചനത്തിന്റെയും ഇരയാകുന്നതിന്റെ വിവരങ്ങളാണ് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമ നടപടി എടുക്കാൻ ശുപാർശ. സ്ത്രീത്വത്തെ അപമാനിച്ചതിന് കുറ്റാരോപിതർക്കെതിരെ കേസ് എടുക്കാമെന്ന് റിപ്പോർട്ടിലെ ശുപാർശ. ​IPC 354 പ്രകാരം കേസ് എടുക്കാമെന്നാണ് പരാമർശം. സ്വകാര്യത കണക്കിലെടുത്ത് പുറത്ത് വിടാതിരുന്ന ഭാഗത്താണ് ഇതുള്ളത്. വിദേശ ഷോകളുടെ പേരിലും നടികൾക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായെന്നും ഹേമാ കമ്മിറ്റിക്ക് മുന്നാകെ നടികൾ മൊഴി നൽകിയിട്ടുണ്ട്.

മലയാള സിനിമ അടക്കി വാഴുന്നത് ക്രിമിനലുകളും വൻകിട മാഫിയകളുമാണ്. അവസരം കിട്ടാനും സിനിമയിൽ നില നിന്നു പോകാനും ലൈംഗിക താത്പര്യങ്ങൾക്ക് സ്ത്രീകൾ വഴങ്ങേണ്ടി വരുന്നു. ചൂഷകരെ സംരക്ഷിക്കാൻ മലയാള സിനിമയിൽ പവർ ടീം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സഹകരിക്കുന്നവരെ തൽപരകക്ഷികളിലേക്ക് എത്തിക്കാൻ പ്രൊഡക്ഷൻ കൺട്രോൾമാർ വഴി വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ആര് അഭിനയിക്കണം, ആര് നിലനിൽക്കണമെന്ന്
ഈ ഇടനിലക്കാർ തീരുമാനിക്കണം. അവസരം കിട്ടാൻ ഒന്നോ ഒന്നിലധികം പേരുമാരുമായോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. സഹകരിക്കുന്നവർ ഗുഡ് വുമൺ, എതിർത്താൽ ബാഡ് വുമൺ എന്ന ലേബലിടും.

അഡ്ജസ്മെന്റും കോംപ്രമൈസും സിനിമാ ഫീൽഡിൽ പതിവ് വാക്കുകളാണ്. ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ പോലും ഭയമാണെന്ന് സ്ത്രീകൾ ഹേമ കമ്മറ്റിക്ക് മുന്നാകെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...