വീട്ടിൽ സഹായം ചോദിച്ചു വന്ന 17കാരിയോട് അശ്‌ളീല സംഭാഷണം നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തു എന്ന കേസിൽ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ നൽകിയ ഹർജി തള്ളി കർണാടകം ഹൈക്കോടതി. പോക്‌സോ കേസ് റദ്ദാക്കണം എന്നതായിരുന്നു യെദ്യുരപ്പയുടെ ഹർജിയിലെ ആവശ്യം. പ്രായം പരിഗണിച്ചുകൊണ്ട് മുൻകൂർ ജാമ്യം അനുവദിച്ചു നൽകി. പെൺകുട്ടിയുടെ അമ്മയാണ് ഈ സംഭവത്തിൽ പരാതി നൽകിയത്. അതിന്മേൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടമെന്റ് അന്വേഷണം ആരംഭിക്കുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. യെദ്യൂരപ്പ ഉൾപ്പടെ നാലു പ്രതികളാണ് കേസിൽ ഉള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് യെദ്യൂരപ്പ വാദിച്ചു. പക്ഷെ കോടതി അത് തള്ളുകയായിരുന്നു.