കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്കു ജയം. സിപിഐയുടെ ഹണി ബെഞ്ചമിനാണ് എതിർ സ്ഥാനാനാർത്ഥിയായ കോൺഗ്രസിന്റെ സുമിയെ പരാജയപ്പെടുത്തി പുതിയ മേയറായത്. ഹണിക്ക് 37 വോട്ടുകളും സുമിക്ക് 8 വോട്ടുകളുമാണ് ലഭിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞു ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കും. തെരെഞ്ഞെടുപ്പിൽ നിന്നും ബിജെപി വിട്ടു നിന്നു.
മുൻ മേയറായ പ്രസന്ന ഏണെസ്റ് രാജി വെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോർപറേഷനിൽ സിപിഎം-സിപിഐ തർക്കങ്ങൾക്കൊടുവിലാണ് രാജി. എൽ ഡി എഫ് ധാരണ പ്രകാരം അവസാന ഒരു വർഷത്തെ ഭരണം സിപിഐക്ക് നൽകേണ്ടതായിരുന്നു എന്നാൽ കാലാവധി കഴിഞ്ഞിട്ടും മേയറായ പ്രസന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞിരുന്നില്ല. ഇതിനെതിരെയുള്ള സിപിഐയുടെ പ്രതിഷേധത്തിനൊടുവിലാണ് തന്റെ വികസന നേട്ടങ്ങളെല്ലാം എണ്ണി പറഞ്ഞാണ് പ്രസന്ന ഏണെസ്റ് രാജിവെച്ചത്. മേയർ രാജി വെച്ചതിനാലും, ഡെപ്യൂട്ടി മേയർ നിലവിൽ ഇല്ലാതിരുന്നതിനാലും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായ ഗീതാകുമാരിക്കായിരുന്നു മേയറുടെ താത്കാലിക ചുമതല.