തുടരെയുള്ള അശ്‌ളീല പരാമർശങ്ങൾ നടത്തിയേ ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ നിലപാടെടുത്തു പ്രതികരിച്ച വ്യക്തിയാണ് ഹണി റോസ്. താൻ നല്കലിയ പരാതിയിന്മേൽ ബോബി ചെംമൂറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഈശ്വറിനെതിരെ ഇപ്പോൾ ഹണി റോസ് പ്രതികരിച്ചിരിക്കുന്നത്.
“ശ്രീ രാഹുൽ ഈശ്വർ, താങ്കളുടെ ഭാഷയിലുള്ള മുകളിലുള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഒള്ളു. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരുനപക്ഷത്തു അതിമനോഹരമായ ഭാഷ നിയന്ത്രണത്തോടെ രാഹുൽ നില്കും. ചർച്ചകജലക് രാഹുൽ ഈശ്വർ എന്നുമൊരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം നേരിട്ടാലും രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ട്രേകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കും.
പക്ഷെ തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. ആയിരുന്നു എങ്കിൽ അദ്ദേഹം ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാലാണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയിലുള്ള നിയന്ത്രണം താങ്കൾക്ക് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടി വന്നാൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാം” എന്നാണ് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ ബോബി ചെമ്മണ്ണൂരിനെ പിന്താങ്ങിക്കൊണ്ടു നടത്തിയ പരാമര്ശങ്ങളിലാണ് തികച്ചും പരിഹാസ രൂപേണ നടി പ്രതികരിച്ചത്.