‘ആകാശത്ത് റോഡ് നിർമിച്ച് താഴെ ഫിറ്റ് ചെയ്യാൻ പറ്റില്ല’; കടകംപള്ളിക്ക് മന്ത്രി മുഹമ്മദ് റിയാസിൻറെ മറുപടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള കടകംപള്ളിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്നും റിയാസ് പറഞ്ഞു. നിരന്തരം വീഴ്ച വരുത്തിയ വൻകിട കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും റിയാസ് പറഞ്ഞു.

കരാറുകാരനെ ടെർമിനറ്റ് ചെയ്തത് കൊണ്ട് ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. അതിന്റെ പ്രശ്നവും പ്രയാസങ്ങളും ചിലർക്കുണ്ട്. ചില മാധ്യമങ്ങൾ അനാവശ്യമായി വിമർശിക്കുന്നുവെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ന​ഗരത്തിലെ റോഡ് വികസനത്തെ വിമർശിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ രം​ഗത്തെത്തിയിരുന്നു. കരാറുകാരനെ പുറത്താക്കിയില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. മാർച്ച് 31നകം വിവിധ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചത്. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരിൽ വർഷങ്ങളായി തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തിയത്.#mohammedriyas

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, ആതിഷി ഇരുന്നത് മറ്റൊരു കസേരയിൽ

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന ചുമതലയേറ്റു. ഡൽഹിയുടെ എട്ടാം...

രാജ്യത്ത് പുതിയ 60 മെഡിക്കൽ കോളജുകൾക്ക് അംഗീകാരം

ഡൽഹി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം...

അൻവറിനെതിരെ വിമർaശനവുമായി പികെ ശ്രീമതി;

കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന...

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

ഡൽഹി : കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും...