കൊച്ചി വിമാനത്താവളത്തിൽ നിന്നും 15 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നാണ് 4 കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പിന്നിൽ വലിയ സംഘം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.