വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ഹ്യൂണ്ടായിയും ടി വി എസ്സും ഇന്ത്യയിൽ ലാസ്റ്റ് മൈൽ മൊബിലിറ്റി സൊല്യൂഷൻസിനായി കൈകോർക്കുന്നു. ഡിസൈൻ, എൻജിനീയറിങ്, ടെക്നോളജി എന്നീ മേഖലകളിൽ ഹ്യൂണ്ടയ്ക്കുള്ള ആഗോള മികവും ടീ വി എസിൻ്റെ ഇന്ത്യൻ സാഹചര്യങ്ങളോട് ഒത്തുപോകുന്ന മാർക്കറ്റിംഗ് തന്ത്രങ്ങളും, നിർമാണ മികവുമെല്ലാം മികച്ച വാഹനങ്ങളുടെ നിർമാണത്തിന് ഊർജ്ജം പകരും. നിലവിൽ കരാറുകൾ ആയിട്ടിലെങ്കിലും ഇവയെല്ലാം മുൻനിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം എന്നാണ് അറിയാൻ സാധിക്കുന്നത്.
മികവാർന്ന ഇലക്ട്രിക് ത്രീ വീലറുകളുടെയും മൈക്രോ ഫോർ വീലറുകളുടെയും ആദ്യരൂപം അവതരിപ്പിച്ചു കൊണ്ട് സുസ്ഥിരമായ നഗര ഗതാഗതം ഉറപ്പാക്കാനാണ് ഇവരുടെ ലക്ഷ്യം.
2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ ആദ്യ ദിവസം ഇലക്ട്രിക് ക്രെറ്റ ലോഞ്ച് ചെയ്തതിന് ശേഷമാണ് ഹ്യൂണ്ടായ് ടിവിഎസുമായി കൈകോർക്കാൻ ആലോചിക്കുന്നു എന്ന വിവരം പുറത്ത് വിട്ടത്.
ചർച്ചകൾ പുരോഗമിക്കുന്നതോടെ വാഹന രംഗത്തെ പുത്തൻ ആശയങ്ങളും സാങ്കേതിക മുന്നേറ്റവും നഗര ഗതാഗതം കൂടുതൽ ഊർജസ്വലവും പരിസ്ഥിതി സൗഹൃദപരവുമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്