കോൺഗ്രസ് വയനാട് മുൻ ട്രെഷറർ എൻ എം വിജയൻറെ ആത്മഹത്യയിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഐ സി ബാലകൃഷ്ണൻ വീണ്ടും കുരുക്കിൽ. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പി എ ആയിരുന്ന ബെന്നിക്ക് നല്‍കി എന്നാണ് വെളിപ്പെടുത്തൽ. ബത്തേരി വടക്കനാട് സ്വദേശി അനീഷ് ജോസഫ് 2013ൽ ഭാര്യയുടെ നിയമനത്തിനായാണ് പണം നല്‍കിയത്. എംഎല്‍എയുടെ അറിവോടെയാണ് പി എ പണം വാങ്ങിയതെന്നും അനീഷ് പറയുന്നു. പണം കൊടുത്തതിന്റെ രേഖകള്‍ സഹിതം അനീഷ് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
“രണ്ടരലക്ഷം രൂപ തിരിച്ചുകിട്ടി. ലോണ്‍ എടുത്താണ് പണം നല്‍കിയത്. ലോണ്‍ തിരിച്ചടക്കാന്‍ സ്ഥലം വില്‍ക്കേണ്ടി വന്നുവെന്നും അനീഷ് പറയുന്നു. എംഎല്‍എയുടെ അറിവോടെയാവാം പണം വാങ്ങിയത്. പി എ വിചാരിച്ചാല്‍ ജോലി ലഭിക്കില്ലല്ലോയെന്നും അനീഷ് ചോദിക്കുന്നു.” ഇതിനിടയിൽ പണം മടക്കി നൽകി നിലവിൽ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ ഒത്തുതീർപ്പാകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.