2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ക്യാപ്റ്റനായും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തെരെഞ്ഞെടുത്തു. യശസ്വി ജൈസ്വാളും ഇടം കയ്യൻ പേസർ അർശ്ദീപ് സിങ്ങും ഇന്ത്യയുടെ ഏകദിന ടീമിൽ ഇടം നേടി. മുഹമ്മദ് ഷമി പരിക്കിൽ നിന്നും മുക്തി നേടി ടീമിൽ തിരികെയെത്തിയത് ആശ്വാസമായി. ബുമ്രയും ഷമിയും ആകും പേസ് എൻജിൻ ചലിപ്പിക്കുക. പരിക്കേറ്റ മുഹമ്മദ് സിറാജിനു പരമ്പര നഷ്ടമാവും. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി, ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ,വാഷിങ്ടൺ സുന്ദർ സ്പിന്നർമാരായി യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരും ടീമിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പർമാരായി കെ എൽ രാഹുലും ഋഷഭ് പന്തും ഇടം നേടിയപ്പോൾ സഞ്ജു സാംസണ് ടീമിൽ ഇടം നേടാനായില്ല.
സഞ്ജുവിനെ തഴഞ്ഞതിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ടി 20 യിൽ ഓപ്പണറായി മിന്നുന്ന പ്രകടനം നടത്തുന്ന സഞ്ജുവിന്റെ ഏകദിന പ്രകടനങ്ങളും മോശമല്ല. ഋഷഭ് പന്തിനേക്കാൾ മികച്ച സ്റ്റാറ്റസ് ഉണ്ടായിട്ടും വീണ്ടും പന്തിനു തന്നെ അവസരം നൽകുന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ബി സിസി ഐ യുടെ പുതിയ നിയമം അനുസരിച്ചു അന്താരാഷ്ട്ര താരങ്ങൾ നിര്ബന്ധമാറ്റിയും ആഭ്യന്റ്‌റെ ടൂര്ണമെന്റുകളിൾ പങ്കെടുക്കണം എന്നുണ്ട്. പക്ഷെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിച്ചിരുന്നില്ല. കെ സി എ യുട്യുക്ക് സഞ്ചുമായി അത്ര രസത്തിലല്ല എന്നും കേൾക്കുന്നുണ്ട്. ഇനി ഇതാണോ സഞ്ജുവിനെ ഉൾപെടുത്താതിരിക്കാനുള്ള കാരണം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്