സിങ്കപെൺപട: പടുകൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യൻ വനിതകൾ

അയർലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിൽ. സെഞ്ചുറികളുമായി ഓപ്പണമാരായ സ്‌മൃതി മന്ദനയും പ്രതിക റാവലും അർദ്ധ സെഞ്ചുറിയുമായി റിച്ച ഘോഷുമാണ് ഇന്ത്യയെ 435 എന്ന പടുകൂറ്റൻ സ്കോറിലേക്കു നയിച്ചത്. അയർലൻഡ് ബൗളിംഗ് നിരയിൽ ജോർജിന ടെംസി ഒഴികെ ബാക്കി എല്ലാവരും റണ്ണൊഴുക്കി. ഇന്ത്യൻ വനിതകൾ ഒരു ഇന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 3 ഏകദിന മത്സരങ്ങൾ ഉള്ള പരമ്പരയിൽ രണ്ടിലും ജയിച്ചു ഇന്ത്യ ടൂർണമെന്റ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യ

ക്യാപ്റ്റൻ സ്‌മൃതി മന്ഥാന 135 റൺസ് നേടി തന്റെ പത്താമത്തെ സെഞ്ച്വറി പൂർത്തിയാക്കി. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുനാൻ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മന്ദാനയുടെ പേരിലായി. 70 പന്തിലാണ് മന്ദാന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. യുവതാരമായ പ്രതിക റാവൽ തന്റെ മിന്നും ഫോം തുടർന്ന് കൊണ്ട് 154 റൺസാണ് അടിച്ചത്. അകെ 6 ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള പ്രതീക ഒരു സെഞ്ചുറിയും 3 അർദ്ധ സെഞ്ചുറിയുമുൾപ്പടെ 444 റൺസാണ് നേടിയിട്ടുള്ളത്. 59 റണ്ണുമായി വിക്കറ്റ് കീപ്പർ റിച്ച ഘോഷും തിളങ്ങി.

മറുപടി ബാറ്റിങിനിറങ്ങുമ്പോൾ ആശ്വാസ ജയം നേടാനായി 436 എന്ന ഹിമാലയൻ ലക്ഷ്യമാണ് അയർലണ്ട് പിന്തുടരേണ്ടത്. കഴിഞ്ഞ രണ്ടു കളിയിലും അയർലണ്ടിനെ തറ പറ്റിച്ച ഇന്ത്യൻ ടീം പരമ്പര തൂത്തുവാരാം എന്ന ആത്മവിശ്വാസത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നിവിൻ പോളി തിരിച്ചുവരുന്നു? ഏഴു കടൽ ഏഴു മലൈ ഉടൻ തീയേറ്ററുകളിലേക്ക്?

നിവിൻ പോളി തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണ്...

കോൺഗ്രസ്‌ വിട്ടവരെ ഒപ്പം കൂട്ടാൻ PV അൻവർ! തൃണമൂലിലെത്തിക്കാൻ വാഗ്ദാനപ്പെരുമഴ

എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ...

കൃത്യമായ മറുപടി വേണം: ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി താക്കീത്.

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ താക്കീത്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്ത്...

അമരക്കുനിയിലെ കടുവയുടെ ലൊകേഷൻ കണ്ടെത്തി. പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്.

ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു....