ഇനി താരം Insta Edits. Instaയുടെ പുതിയ ആപ്പ് വരുന്നു..

യുണൈറ്റഡ് സ്റ്റേറ്റ്സിൽ TikTok നിയമപരമായി നിരോധിച്ച അതേ ദിവസം തന്നെ, പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം എഡിറ്റ്സ് എന്ന പേരിലാണ് പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് പുറത്തിറക്കിയത്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്‌സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം.

അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു പുതിയ എഡിറ്റ്‌സ് ആപ്പ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചത്. അടുത്ത മാസം വരെ എഡിറ്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവില്ല. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. എഡിറ്റ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പണിപ്പുരയിലാണ്. എഡിറ്റ്‌സിന്‍റെ ഇരു വേര്‍ഷനുകളും ഒരേസമയമാകുമോ ഇന്‍സ്റ്റ ഔദ്യോഗികമായി റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല. ‘ഇപ്പോള്‍ ഏറെ സംഭവങ്ങള്‍ ചുറ്റും നടക്കുന്നുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് ഗൗനിക്കുന്നില്ല, വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഏറ്റവും മികച്ച ടൂളുകള്‍ നല്‍കാനാണ് ശ്രമമെന്നും’ ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി എഡിറ്റ്സ് ആപ്പ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

tik tok banned

വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഫോണില്‍ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഡിറ്റ്‌സ് എന്ന ആപ്പ്. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും. ആപ്പ് സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വിവരണ അനുസരിച്ച് എഡിറ്റ്സ് ഒരു സൗജന്യ ആപ്പായിരിക്കും.

റീലുകളുടെ ദൈര്‍ഘ്യം 3 മിനിറ്റായി ഉയര്‍ത്തിയതാണ് ഇന്‍സ്റ്റഗ്രാം അറിയിച്ച മറ്റൊരു അപ്‌ഡേറ്റ്. മുമ്പ് 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ റീല്‍സുകളായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതില്‍ മാറ്റം വരികയാണ്. ഇനി മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള റീലുകള്‍ ഇന്‍സ്റ്റ അനുവദിക്കും. യൂട്യൂബ് ഷോര്‍ട്‌സിന്‍റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

അത് മൊബൈൽ ഉപകരണങ്ങളിലെ ശക്തമായ ടൂളുകൾ ഉപയോഗിച്ച് വീഡിയോ നിർമ്മാണത്തിൽ ഉള്ളടക്ക സ്രഷ്‌ടാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്ലിക്കേഷൻ ഇപ്പോഴും വികസനത്തിലാണ്, ഫെബ്രുവരിയിൽ റിലീസ് ചെയ്യണം. ഇത് ഹ്രസ്വ വീഡിയോകൾക്കായി നിർമ്മിച്ചതാണ് കൂടാതെ റീലുകളിൽ നന്നായി പ്രവർത്തിക്കുന്നു. ഇൻസ്റ്റാഗ്രാം ഹെഡ് ആദം മൊസേരി പ്രസ്താവിച്ചതുപോലെ, യുഎസിൽ അടച്ചുപൂട്ടിയ TikTok, ByteDance-ൻ്റെ ഉടമസ്ഥതയിലുള്ള CapCut എന്നിവയുടെ പ്രവചനാതീതമായ തിരോധാനം കണക്കിലെടുത്ത് സ്രഷ്‌ടാക്കൾക്ക് അവരുടെ ഉള്ളടക്കം എഡിറ്റുചെയ്യാനും പങ്കിടാനും ശക്തമായ പകരക്കാരനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

TikTok ഉം CapCut ഉം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ, ഹ്രസ്വ-ഫോം വീഡിയോ ഇപ്പോൾ ആ സ്ഥാനം നിറയ്ക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷനായി തിരയുകയാണ്, അങ്ങനെ ചെയ്യുന്നതിലൂടെ, പുതിയ ലോകത്തിലെ സ്രഷ്‌ടാക്കൾക്ക് ഉപയോഗപ്രദമായ ഉപകരണമായി മാറാനുള്ള കഴിവ് Instagram-നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നോർക്ക റൂട്ട്സ് നെയിം പദ്ധതി: പ്രവാസികൾക്ക് ആശ്വാസം

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍.നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. കേരളത്തിലെ...

ട്രംപ് 2.O; ഇന്ത്യ ഭയക്കണോ ?

ട്രംപിന്റെ രണ്ടാംവരവ് അമേരിക്ക എന്നപോലെ തന്നെ ആഘോഷിച്ച ചില ആരാധകർ ഇന്ത്യയിലുമുണ്ട്....

ബേസിലിന്റെ പുതിയ മുഖം! പൊന്മാൻ ടീസർ പുറത്ത്.

പൊന്മാൻ എന്ന ചിത്രത്തിലെ ടീസർ പുറത്ത്. നടനായും സംവിധായകനായും പ്രേക്ഷകപ്രീതി നേടിയ...

റഷ്യയിലേക്ക് മലയാളികളുടെ ഒഴുക്കിൽ ദുരൂഹത. അന്വേഷണമാരംഭിച്ച് പോലീസ്

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോഴും ജോലി തേടി റഷ്യയിലെത്തുന്ന...