ഡൽഹി : മഹാരാഷ്ട്രയിലും കർണാടകയിലുമായി 44 കേന്ദ്രങ്ങളിൽ പരിശോധന. 15 ഓളം പേരെ കസ്റ്റഡിയിലെടുത്തു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണ ഗൂഢാലോചന കേസിലാണ് റെയ്ഡ്.
ഇന്ന് രാവിലെയാണ് രണ്ട് സംസ്ഥാനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. കർണാടകയിലെ ഒരിടത്തും, മഹാരാഷ്ട്ര പൂനെയിലെ 2 സ്ഥലങ്ങളിലും താനെ റൂറലിലെ 31 സ്ഥലങ്ങളിലും താനെ നഗരത്തിലെ 9 സ്ഥലങ്ങളിലും ഭയന്ദറിൽ ഒരിടത്തും അന്വേഷണ സംഘം തെരച്ചിൽ നടത്തി. ഇരു സംസ്ഥാനങ്ങളിലും പൊലീസുമായി സഹകരിച്ച് തീവ്രവാദ വിരുദ്ധ ഏജൻസി റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.