ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഭീഷണി തള്ളി ഹമാസ്.. കരയുദ്ധം ഉണ്ടാകാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട്
ജനങ്ങൾ വടക്കൻഗാസ വിട്ടുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. .. എന്നാൽ ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി.
കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗാസയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി.
ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ പറഞ്ഞു. ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി… എന്നാൽ കൂട്ടമായ ഈ ഒഴിപ്പിക്കൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു.