കൊച്ചി: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചുളള സാദിഖലി തങ്ങളുടെ പ്രസംഗത്തിൽ സാദിഖലി തങ്ങളെയും ലീഗിനെയും പ്രകീർത്തിച്ച് ആർ.എസ്.എസ് പത്രം. ലീഗ് നിലപാട് ശരിയായതും സ്വാഗതാർഹവുമെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗം. അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്. ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
ഭാരതത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗിന്റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണ്. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.#sadik-ali