ദുബെയ്ക്കു പകരക്കാരൻ ഹർഷിത് റാണയോ? വിശദീകരണം തേടുമെന്ന് ജോസ് ബട്ട്ലർ

കണ്കഷൻ സബ്സ്റ്റിട്യൂട് വിവാദത്തിൽ പരസ്യ വിമർശനവുമായി ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ജെമി ഓവർട്ടൻ എറിഞ്ഞ പന്ത് തലയിൽ കൊണ്ട ശേഷം ശിവം ദുബെ ഫീൽഡിങ്ങിനു ഇറങ്ങിയിരുന്നില്ല. അപ്പോളാണ് കണ്കഷൻ സബ്സ്റ്റിട്യൂട്ടായി ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ടൂർണമെന്റ് സ്വന്തമാക്കിയിരുന്നു.

ഹർഷിത്

നിയമപ്രകാരം സബ്സ്റ്റിട്യൂട് ആയി ഫീൽഡിൽ വരുന്ന ആൾ പിൻവാങ്ങിയ ആൾക്ക് സമാനമായ ഒരാൾ തന്നെയാവണം. ശിവം ദുബെ എന്ന ബാറ്റിംഗ് ഓൾ റൗണ്ടർക്ക് പകരമായാണ് ഹർഷിത് റാണ എന്ന ബൗളറെ ഉൾപ്പെടുത്തിയത്. ഹർഷിത് തന്റെ അരങ്ങേറ്റ ടി 20 മത്സരത്തിൽ 3 വിക്കറ്റുകൾ നേടുകയും ചെയ്തു. ഹർഷിത്തിനെ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ കമന്ററിയിൽ മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണും വിമർശിച്ചിരുന്നു. ഇത് നിയമലംഘനം ആണെന്നും ഈ തീരുമാനത്തോട് യോജിക്കില്ലെന്നും സബ്‌സ്റ്റിട്യൂട്ടിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ടീമിനെ തീരുമാനം അറിയിച്ചില്ലെന്നും ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞു. മാച്ച് റഫറിയായ ജവഗൽ ശ്രീനാഥ് ആണ് ഇത് അംഗീകരിച്ചതെന്നാണ് അറിഞ്ഞത്. എന്തായാലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വ്യക്തത തേടുമെന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കേന്ദ്ര ബജറ്റ് 2025 -2026: ആനുകൂല്യങ്ങളും ഇളവുകളും പ്രതീക്ഷിച്ചു രാജ്യം.

വെള്ളിയാഴ്ച പുറത്തുവിട്ട സാമ്പത്തിക സർവേ പ്രകാരം ഇന്ത്യ 2026ൽ ഒരു മെച്ചപ്പെട്ട...

ഇന്ത്യ സൗത്താഫ്രിക്ക t20 ഫൈനൽ വീണ്ടും: അണ്ടർ 19 വനിതാ വേൾഡ് കപ്പ് ഫൈനൽ നാളെ

ഇതാ ഇന്ത്യക്കു വീണ്ടുമൊരു t20 ഫൈനൽ. എതിരാളികൾ സൗത്താഫ്രിക്ക തന്നെ. പുരുഷ...

‘പ്രസംഗം വായിച്ചാൽ ക്ഷീണിക്കുന്ന ആളല്ല രാഷ്‌ട്രപതി’. അതൃപ്തി അറിയിച്ചു രാഷ്‌ട്രപതി ഭവൻ.

സോണിയ ഗാന്ധിയുടെ ഒരു പരാമർശം ഇപ്പോൾ കോൺഗ്രസിന് തന്നെ വിനയായിരിക്കുകയാണ്. ബജറ്റ്...

കേരളം രഞ്ജി ക്വാർട്ടറിലേക്ക്. ബീഹാർ പൊരുതുന്നു.

രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിനു തൊട്ടടുത്ത്. കേരളം ഉയർത്തിയ 351 റൺ...