കോട്ടയം: സീറ്റ് വിഭജനം വൈകുന്നതിൽ യു.ഡി.എഫിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. എല്‍.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി മാനസിക മുൻതുക്കം നേടി. ഇതേ തുടർന്ന് വേഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തിരുമാനം വൈകി. ഇതാണ് ജോസഫ് വിഭാഗത്തിൻ്റ അതൃപ്തിക്ക് കാരണം.#udf